സര്‍ക്കാര്‍ ഫോര്‍മുല ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ തള്ളി

February 14, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്വാശ്രയ കോളജ്‌ പ്രവേശനം സംബന്ധിച്ച പ്രശ്‌ന പരിഹാരത്തിനു സംസ്‌ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച ഫോര്‍മുല ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലുള്ള കോളജ്‌ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ അംഗീകരിച്ചില്ല. കൊച്ചിയില്‍ കോളജ്‌ മാനേജ്‌മെന്റുകളും കെസിബിസിയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ അനുരഞ്‌ജന നീക്കം പൊളിഞ്ഞത്‌. സര്‍ക്കാര്‍ ഫോര്‍മുല, ബിഷപ്പുമാര്‍ മാനേജ്‌മെന്റുകള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ളതാണു സര്‍ക്കാരിന്റെ നടപടിയെന്നും ഇതിനോട്‌ യോജിക്കാനാവില്ലെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴിലുള്ള കോളജുകളിലെ പ്രവേശനകാര്യത്തില്‍ ഇപ്പോഴത്തെ സ്‌ഥിതി തുടരും. വ്യത്യസ്‌ത ഫീസ്‌ ഘടന പാടില്ലെന്നും പാവപ്പെട്ടവര്‍ക്ക്‌ മാത്രമേ ഫീസ്‌ ഇളവ്‌ നല്‍കാനാവൂ എന്നുമാണ്‌ മാനേജ്‌മെന്റുകളുടെ നിലപാട്‌. കെസിബിസിയുടെ വിദ്യാഭ്യാസ കമ്മിഷനാണു സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ തള്ളിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം