മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം നാടിനാവശ്യം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ

February 15, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സയന്‍സും ടെക്‌നോളജിയും വളര്‍ന്നുവെങ്കിലും സമൂഹത്തില്‍ സാംസ്‌കാരിക ഉന്നമനത്തിന്‌ മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ കാലാകാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്‌ത്‌ ഏറ്റവും യോജ്യമായവ നടപ്പാക്കുകയാണു വേണ്ടത്‌. വട്ടിയൂര്‍ക്കാവ്‌ സരസ്വതി വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എജ്യൂക്കേഷനല്‍ സൊസൈറ്റി ചെയര്‍മാന്‍ എം.ആര്‍. സുകുമാരയന്‍നായര്‍ അധ്യക്ഷത വഹിച്ചു.
സിബിഎസ്‌ഇ ചെന്നൈ റീജനല്‍ ഓഫിസര്‍ എന്‍. നാഗരാജു, ഡപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ ശ്രീരേഖ, പങ്കജകസ്‌തൂരി മാനേജിങ്‌ ഡയറക്‌ടര്‍ ഹരീന്ദ്രന്‍നായര്‍, ജി. രാജ്‌മോഹന്‍, ലൈലകുമാരി, വസന്ത എസ്‌. നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗൗരിനായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിനിമാതാരം സീമ വിവിധ മേഖലകളിലെ വിജയികള്‍ക്കു കാഷ്‌ അവാര്‍ഡും ട്രോഫികളും വിതരണം ചെയ്‌തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം