ചായം ക്ഷേത്രം: ഉല്‍സവം ഇന്ന്‌ കൊടിയിറങ്ങും

February 15, 2011 കേരളം,മറ്റുവാര്‍ത്തകള്‍

വിതുര: ചായം ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാവാര്‍ഷിക ഉല്‍സവം ഇന്നു സമാപിക്കും. ഭക്‌തിയുടെ നിറവില്‍ ഇന്നലെ നടന്ന സമൂഹപൊങ്കാലയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ക്ഷേത്ര മേല്‍ശാന്തി എസ്‌. ശംഭു പോറ്റി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ക്ഷേത്രം പ്രസിഡന്റ്‌ കെ.സോമശേഖരന്‍നായര്‍, സെക്രട്ടറി എന്‍.ശശിധരന്‍നായര്‍,കെ.ജെ.ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്‌തര്‍ക്കു വിതുര സ്‌റ്റാര്‍ ബേക്കറിയും വിതുര റോജാ ഫാന്‍സിയും സ്‌പോണ്‍സര്‍ ചെയ്‌ത മലയാള മനോരമ ദിനപത്രവും, പൊങ്കാല സപ്ലിമെന്റും നല്‍കി. ഇന്നു രാവിലെ 7.10നു നിലത്തില്‍പ്പോര്‌, വൈകിട്ട്‌ 6.30ന്‌ ഓട്ടം ഘോഷയാത്ര, രാത്രി 10.30നു നൃത്തനാടകം, പുലര്‍ച്ചെ മൂന്നിനു നടക്കുന്ന പൂത്തിരിമേളത്തോടെ ഉല്‍സവം കൊടിയിറങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം