ഇന്ത്യയും ജപ്പാനും വാണിജ്യ കരാര്‍ ഒപ്പുവെച്ചു

February 16, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടോക്യോ: ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും ജപ്പാനും ദ്വിരാഷ്ട്ര വാണിജ്യ കരാറില്‍ ഒപ്പുവെച്ചു. പത്തുവര്‍ഷത്തേയ്ക്ക് 90ശതമാനം വരുന്ന വാണിജ്യ ഇടപാടുകള്‍ക്ക് നികുതി ഒഴിവാക്കുന്നതാണ് കരാര്‍.  ജപ്പാന്‍ വിദേശകാര്യമന്ത്രി സെയ്ജി മീഹാരയും ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി ആനന്ദ് ശര്‍മയും ടോക്യോയില്‍ വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്.
വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി ഇതോടെ ഇല്ലാതാകും. കൃഷിക്കും മത്സബന്ധനത്തിനും ആവശ്യമായ ഉപകരണങ്ങള്‍ക്കും കരാര്‍ പ്രകാരം നികുതി ഒഴിവ് ലഭിക്കും. 2021 വരെയാണ് കരാര്‍ കാലാവധി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍