ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയിലായി

February 16, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ജാഫ്‌ന: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നൂറോളം ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റുചെയ്തു. തമിഴ്‌നാട്ടുകാരാണ് പിടിയിലായത്. വള്ളം ഉള്‍പ്പടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കന്‍ സംഘം ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 18 വള്ളങ്ങളിലായാണ് തമിഴ്‌നാട്ടില്‍നിന്ന് ഇവര്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
തൊഴിലാളികളെ കസ്റ്റഡിയിലെടുത്തകാര്യം ലങ്കന്‍ നാവികസേന ഇതുവരെ സ്ഥരീകരിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍