പൊതുനിരത്തിലെ യോഗം നിയമവിധേയമാക്കുന്നു

February 16, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വഴിയോരങ്ങളില്‍ യോഗങ്ങളും ഉല്‍സവങ്ങളും നടത്താന്‍ 15 ദിവസം വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു കലക്‌ടര്‍മാര്‍ക്ക്‌ അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബില്‍ സബ്‌ജക്‌റ്റ്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്കു വിട്ടു.19ന്‌ ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സാഹചര്യത്തില്‍ അതിനു മുന്‍പു നിയമനിര്‍മാണം നടത്താനായാണ്‌ ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിച്ചത്‌.
ഇക്കാര്യത്തില്‍ ഭരണ -പ്രതിപക്ഷങ്ങള്‍ തമ്മില്‍ നേരത്തെ ധാരണയായിരുന്നു. വഴിയോരങ്ങളില്‍ യോഗങ്ങളും ഉല്‍സവങ്ങളും നിരോധിച്ച കോടതിവിധി മറികടക്കാനാണ്‌ ഈ നിയമനിര്‍മാണം. ഗതാഗത നിയന്ത്രണം ഒരു ദിവസത്തേക്കാണെങ്കില്‍ എസ്‌പിമാര്‍ക്ക്‌ അനുവാദം നല്‍കാം. രണ്ടാഴ്‌ചയില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമാണെങ്കില്‍ സര്‍ക്കാരാണു നല്‍കേണ്ടത്‌. നിയമത്തിലെ വ്യവസ്‌ഥകള്‍ ലംഘിക്കുന്നവര്‍ക്ക്‌ ഒരു വര്‍ഷം തടവും പിഴയും ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം