അര്‍ജുന്‍ മുണ്ടയ്ക്ക് ജയം

February 17, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

റാഞ്ചി: ഉപതിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയ്ക്ക് മികച്ച വിജയം. ഖര്‍സ്വാന്‍ അസംബ്ലി മണ്ഡലത്തില്‍ എതിര്‍സ്ഥാനാര്‍ഥി വികാസ് മോര്‍ച്ചയിലെ ദര്‍സാത്ത് ഗാഗരിയെ 17,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
മുണ്ടയ്ക്ക് മത്സരിക്കുന്നതിനുവേണ്ടി ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എയായിരുന്ന മംഗള്‍ സിങ് രാജിവെച്ചിരുന്നു. മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറുമാസത്തിനകം എം.എല്‍.എയാകേണ്ടിയിരുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം