സ്മാര്‍ട്ട് സിറ്റി: നിര്‍മ്മാണം രണ്ടാഴ്ചയ്ക്കുള്ളില്‍

February 17, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി സി.ഇ.ഒയെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്ത് പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍. കരാര്‍ ഒപ്പിടുന്നതിന് ദുബായ് സര്‍ക്കാര്‍ പ്രതിനിധികള്‍ വരുന്നത് അവരുടെ അസൗകര്യം മൂലം മാറ്റിവെച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം