അയോധ്യ കേസ്:ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ

February 18, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
ലക്ഷക്കണക്കിന് അജ്ഞാതരായ കര്‍സേവകരാണ് തര്‍ക്ക മന്ദിരം തകര്‍ത്തതെന്നും അദ്വാനി അടക്കമുള്ളവര്‍ ഇതിന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. അദ്വാനിക്ക് പുറമേ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ക്കെതിരെയും ഗൂഢാലോചന കുറ്റം ചുമത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.ഇവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് കാണിച്ചാണ് സി.ബി.ഐ. പുതിയ ഹര്‍ജി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം