സന്തോഷ് മാധവന് ജാമ്യം

February 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന സന്തോഷ് മാധവന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് മാധവന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
അപേക്ഷ പരിഗണിച്ച കോടതി സന്തോഷ് മാധവന് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യകാലാവധി ഈ മാസം 28 ന് അവസാനിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിലാണ് സന്തോഷ് മാധവന്‍ ജയിലിലായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം