ബാഡ്‌മിന്റണില്‍ കേരളത്തിന് ചരിത്ര നേട്ടം

February 18, 2011 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് ചരിത്ര വിജയം. വനിതകളുടെ ടീം ഇനത്തില്‍ കേരളം ദേശീയ ഗെയിംസില്‍ ആദ്യമായി കേരളം സ്വര്‍ണ്ണം നേടി. ശക്തരായ ആന്ധ്രാപ്രദേശിനെയാണ് കേരളം തോല്‍പ്പിച്ചത്.
താക്കൂര്‍ വിശ്വനാഥ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യ സിംഗിള്‍സില്‍ കേരളം തോല്‍‌വി വഴങ്ങി. ദയാ എല്‍‌സാ ജേക്കബിനെ ആന്ധ്രയുടെ സിന്ധു നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 8-21, 8-21. കേരളം പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഡബിള്‍സിലും തുടക്കം തിരിച്ചടിയോടെ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം