സ്മാര്‍ട്ട്‌ സിറ്റി പാട്ടക്കരാര്‍ ഒപ്പുവച്ചു

February 23, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: പുതുക്കിയ സ്മാര്‍ട്ട്‌ സിറ്റി പാട്ടക്കരാര്‍ ഒപ്പുവച്ചു. സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഐടി സെക്രട്ടറി കെ. സുരേഷ്‌ കുമാറും ടീകോമിനുവേണ്ടി സിഇഒ അബ്ദുള്‍ ലത്തീഫ്‌ അല്‍മുല്ലയുമാണ്‌ കരാര്‍ ഒപ്പിട്ടത്‌.
ഇന്‍ഫോ പാര്‍ക്കില്‍ നടന്ന സ്മാര്‍ട്ട്‌ സിറ്റി ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തിനുശേഷം സ്മാര്‍ട്ട്‌ സിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ മന്ത്രി എസ്‌. ശര്‍മ്മയും ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ്‌ അല്‍മുല്ലയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.
സെസ്‌ പദവി ലഭിച്ചാല്‍ പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന്‌ ടീകോം സിഇഒ പറഞ്ഞു. ചര്‍ച്ചകള്‍ കാര്യക്ഷമമായിരുന്നുവെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും എസ്‌. ശര്‍മ്മ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം