രാജകുടുംബാംഗങ്ങളുടെ പെന്‍ഷന്‍ വര്‍ദ്ധന പരിഗണിക്കണമെന്ന് കോടതി

February 25, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: രാജകുടുംബാംഗങ്ങളുടെ പ്രത്യേക പെന്‍ഷന്‍ ഉയര്‍ത്തുന്നതു സംബന്ധിച്ചു മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. തെക്കന്‍ കേരളത്തിലെ രാജകുടുംബാംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഉയര്‍ത്താത്തതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ടി.ആര്‍.രാമചന്ദ്രന്‍മേനോന്റെ ഈ തീരുമാനം. 2008ല്‍ കൊച്ചി രാജകുടുംബാംഗങ്ങള്‍ക്ക് പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതായി ഹര്‍ജ്ജിയില്‍ ചൂണ്ടീക്കാണിച്ചിട്ടുണ്ട്. 1949ന് മുന്പു ജനിച്ച ഇരുന്നൂറ്റന്പതോളം പേര്‍ക്ക് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ക്ഷത്രിയ ക്ഷേമസഭ വൈക്കം പ്രസിഡന്‍റ്  എന്‍.ക‍ൃഷ്ണവര്‍മ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം