മകരവിളക്ക് നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി

February 25, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ശബരിമലയിലെ മകരവിളക്ക് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്ന ചൂണ്ടിക്കാട്ടി യുക്തിവാദി സംഘം ദേശീയ പ്രസി‍ഡന്‍റ് സനല്‍ ഇടമറുക് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം