കേരളത്തിന് 12 പുതിയ ട്രെയിനുകള്‍, സ്വാമി വിവേകാനന്ദന്റെ സ്മരണയ്ക്കായി വിവേകാനന്ദ എക്‌സ്​പ്രസ്

February 25, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മമതാ ബാനര്‍ജി അവതരിപ്പിച്ച റെയില്‍വെ ബജറ്റില്‍ കേരളത്തിന് 12 പുതിയ ട്രെയിനുകള്‍ അനുവദിച്ചു. സ്വാമി വിവേകാനന്ദന്റെ സ്മരണയ്ക്കായി വിവേകാനന്ദ എക്‌സ്​പ്രസ് എന്ന പേരിലും പുതിയ ട്രെയിന്‍ സര്‍വീസ് നടത്തും. ഇത് ആസാമിലെ ദിബ്രുഗറില്‍ നിന്ന് തുടങ്ങി തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്കാണ് ഓടുക. പുതുതായി അവതരിപ്പിച്ച സ്റ്റുഡന്റ് എക്‌സ്​പ്രസിലും ഒരെണ്ണം കേരളത്തിന് ലഭിച്ചു. ചെന്നൈ-പോണ്ടിച്ചേരി-തിരുവനന്തപും റൂട്ടിലായിരിക്കും ഈ പുതിയ തീവണ്ടി സര്‍വീസ് നടത്തുക. പുതുതായി അനുവദിച്ച മെമു സര്‍വീസുകളില്‍ രണ്ടെണ്ണവും കേരളത്തിന് കിട്ടി. എറണാകുളം-ആലപ്പുഴ-കൊല്ലം റൂട്ടിലും, കൊല്ലം-നാഗര്‍കോവില്‍ റൂട്ടിലുമായിരിക്കും ഈ വണ്ടികള്‍ ഓടുക.

കേരളത്തിന് ലഭിച്ച പുതിയ തീവണ്ടികള്‍

* ചെന്നൈ-തിരുവന്തപുരം തുരന്തോ
* ഭാവ്‌നഗര്‍-കൊച്ചുവേളി എക്‌സ്​പ്രസ്(കൊങ്കണ്‍ വഴി)
* നിലമ്പൂര്‍-തിരുവനന്തപുരം ലിങ്ക് എക്‌സ്​പ്രസ്
* ദിബ്രുഗര്‍-തിരുവന്തപുരം-കന്യാകുമാരി എക്‌സ്​പ്രസ്
* ബിലാസ്​പൂര്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ്
* പോര്‍ബന്തര്‍-കൊച്ചുവേളി എക്‌സ്​പ്രസ്
* എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്​പ്രസ്
* ചെന്നൈ-പോണ്ടിച്ചേരി-എറണാകുളം സ്റ്റുഡന്റ് എക്‌സ്​പ്രസ്
*മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റി
*ഹൗറ-മംഗലാപുരം എക്‌സ്​പ്രസ്(പാലക്കാട് വഴി)
* എറണാകുളം-ആലപ്പുഴ-കൊല്ലം മെമ്മു സര്‍വീസ്
*കൊല്ലം-നാഗര്‍കോവില്‍ മെമ്മു സര്‍വീസ്

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം