സ്വര്‍ണവിലയില്‍ വന്‍കുതിച്ചു കയറ്റം; പവന്‌ 15,600 രൂപ

February 26, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണവില പവന്‌ 40 രൂപ വര്‍ധിച്ചു 15,600 രൂപയിലെത്തി റെക്കോര്‍ഡിട്ടു. ഗ്രാമിന്‌ 1950 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ അഞ്ചു രൂപയാണു കൂടിയത്‌. നിലവിലെ സാഹചര്യം അനുസരിച്ചു സ്വര്‍ണവില ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണു വിദഗ്‌ധര്‍ പറയുന്നത്‌. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌. ആവശ്യവും ലഭ്യതയുമായുള്ള അന്തരമേറിയതിനൊപ്പം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനു പ്രിയമേറുന്നതാണു സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്‌. നാലു പതിറ്റാണ്ടിനിടെ വിലയിടിഞ്ഞ ചരിത്രമില്ലാത്തതും സ്വര്‍ണത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം