ശ്രീ നവചണ്ഡികാ മഹായാഗം മാര്‍ച്ച് 9 മുതല്‍ 18 വരെ

February 28, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കലൂര്‍(എറണാകുളം):ശ്രീരാമദാസ മിഷന്റെ സ്ഥാപകാചാര്യനും യുഗാചാര്യനുമായ ബ്രഹ്മശ്രീനീലകണ്ഠ ഗുരുപാദരുടെ ശിഷ്യഗണ്യനുമായ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സനാതന ധര്‍മ്മമൂല്യങ്ങളുടെ പ്രചാരകരുമായ ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം പാട്ടുപുരയ്ക്കല്‍ ഭഗവതീ ക്ഷേത്രസന്നിധിയില്‍ വച്ച് 2011 മാര്‍ച്ച് 9 മുതല്‍ 18 വരെ ശ്രീനവചണ്ഡികാ മഹായാഗം നടക്കും.

എല്ലാ ദിവസവും സര്‍വ വിഘ്ന നിവാരണത്തിനും സമസ്ത മംഗള ലാഭത്തിനുമായി അഷ്ടദ്രവ്യമഹാ ഗണപതിഹോമം, ഐശ്വര്യപ്രദായകമായ മഹാചണ്ഡികാ ഹോമം, സപ്തശതീഹോമം, നവാക്ഷരീ ഹോമം, നവഗ്രഹശാന്ത ഹോമവും നവഗ്രഹ പൂജയും, ചണ്ഡികാ ദേവീയുടെ ഒന്പതു ഭാവങ്ങളെ പ്രത്യക്ഷദേവീ സങ്കല്‍പ്പങ്ങളായി സര്‍വ്വാഭരണവിഭൂഷിതകളായ ഒന്പതു കുമാരിമാരെ (5 വയസ്സിനും 10 വയസ്സിനും ഇടയ്ക്കുള്ളവര്‍) പൂജിക്കുന്ന കുമാരീപൂജ, മഹാമൃത്യുജ്ഞയഹോമം, മഹാസുദര്‍ശനഹോമം, ശക്തിസ്വരൂപിണീപൂജ, മഹാലക്ഷ്മീപൂജ, മഹാസരസ്വതീപൂജ, മഹിഷീമര്‍ദ്ദീനീപൂജ, സപ്തമാതൃപൂജ, ദുര്‍ഗ്ഗാപരമേശ്വരീപൂജ, രാജമാതംഗീപൂജ, മഹാകാളീപൂജ, ശ്രീചക്രപൂജ ആദിയായിട്ടുള്ള അനവധി പൂജകളും നിശ്ചയിച്ചിട്ടുണ്ട്. ഭഗവതീ കടാക്ഷത്തിനായി എല്ലാവരും സാന്നിധ്യംകൊണ്ട് യജ്ഞത്തില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം