എ.ആര്‍.റഹ്‌മാന്‌ ഇത്തവണ ഓസ്‌കറില്ല

February 28, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ലൊസാഞ്ചല്‍സ്‌: നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ടു വിഭാഗങ്ങളിലും ഇന്ത്യന്‍ സംഗീതജ്‌ഞനും മുന്‍ ഓസ്‌കര്‍ ജേതാവുമായ എ.ആര്‍.റഹ്‌മാനു ഇത്തവണ ഓസ്‌കര്‍ പുരസ്‌കാരമില്ല. പശ്‌ചാത്തല സംഗീതം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലേക്കാണു റഹ്‌മാനെ ഓസ്‌കറിനു പരിഗണിച്ചിരുന്നത്‌.
പശ്‌ചാത്തല സംഗീത വിഭാഗത്തില്‍ ട്രെന്‍ഡ്‌ റസ്‌നര്‍, അറ്റിക്കസ്‌ റോസ്‌ സംഘത്തിനാണു പുരസ്‌കാരം. ചിത്രം ദ്‌ സോഷ്യല്‍ നെറ്റ്‌്‌വര്‍ക്ക്‌. മികച്ച ഗാനത്തിനുളള ഓസ്‌കര്‍ പുരസ്‌കാരം വി ബിലോങ്‌ ടുഗദറിലൂടെ റാന്‍ഡി ന്യൂമാന്‍ നേടി. 127 അവേഴ്‌സ്‌ എന്ന ഡാനി ബോയല്‍ ചിത്രത്തിലൂടെയാണ്‌ മികച്ച ഗാനം, സംഗീതം എന്നീ വിഭാഗങ്ങളില്‍ റഹ്‌മാന്‍ ഓസ്‌കര്‍ നാമനിര്‍ദേശം നേടിയത്‌. നേരത്തെ ഡാനി ബോയലിന്റെ തന്നെ സ്‌ലം ഡോഗ്‌ മില്യനയര്‍ എന്ന ചിത്രത്തിലൂടെ 2009ല്‍ ഓസ്‌കര്‍ പുരസ്‌കാരം നേടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം