ആദായ നികുതിയിളവ്‌ പരിധി 1,80,000 രൂപ

February 28, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ആദായനികുതി ഇളവിനുള്ള പരിധി 1,80,000 രൂപ ആക്കി. നേരത്തെ ഇത്‌ 1,60,000 ആയിരുന്നു. 60നും 80നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള ആദായ നികുതി പരിധി 2.4 ലക്ഷത്തില്‍ നിന്നു 2.5 ലക്ഷം രൂപയാക്കി. 80 വയസിനു മുകളില്‍ ഉള്ളവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വരെ ആദായ നികുതി ഇല്ല. മുതിര്‍ന്ന പൗരന്മാര്‍ക്കു നികുതിയിളവിനുള്ള പരിധി 65ല്‍ നിന്നു 60 ആക്കി കുറച്ചു. കോര്‍പ്പറേറ്റ്‌ നികുതി സര്‍ചാര്‍ജ്‌ 5% ആക്കി കുറച്ചു. മാറ്റ്‌ 18%ത്തില്‍ നിന്നു 18.5 ആയി ഉയര്‍ത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം