യു.ഡി.എഫ് ഫോട്ടോസെഷന്‍ ബഹിഷ്ക്കരിക്കും

March 1, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പന്ത്രണ്ടാം നിയമസഭയിലെ ഫോട്ടോ സെഷന്‍ യു.ഡി.എഫ് ബഹിഷ്ക്കരിക്കും. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം.  നിയമസഭയുടെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ നടക്കുന്ന ചടങ്ങാണ് ഫോട്ടോ സെഷന്‍. നിയമസഭയുടെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഫോട്ടോ സെഷന്‍ വ്യാഴാഴ്ച നടത്താനാണ് തീരുമാനിച്ചിരുന്നത്.
സഭാ സമ്മേളനം അവസാനിച്ചുവെന്ന് സ്പീക്കര്‍ അറിയിച്ചതിന് ശേഷവും മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
ഫോട്ടോസെഷന് പുറമേ നടക്കുന്ന മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും യു.ഡി.എഫ് അംഗങ്ങള്‍ വിട്ട് നില്‍ക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മുഖ്യമന്ത്രിക്കെതിരെ ശക്തമായ സമര പരിപാടികളുമായി പ്രതിപക്ഷം രംഗത്തുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം