കൊച്ചി മെട്രോ: ഇടത്‌ എംപിമാര്‍ ധര്‍ണ നടത്തി

March 1, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്നലെ പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച പൊതു ബജറ്റില്‍ കൊച്ചി മെട്രോയും ഐഐടിയും സംബന്ധിച്ച പരാമര്‍ശം ഇല്ലാതിരുന്നതില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ നിന്നുള്ള ഇടത്‌ എംപിമാര്‍ പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തി. ബജറ്റില്‍ കേരളത്തെ അവഗണിച്ചതായി നേതാക്കള്‍ ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രത്യേക പാക്കേജ്‌ അനുവദിച്ചില്ല.നേരത്തെ പ്രധാനമന്ത്രിയും ധനമന്ത്രിയും കൊച്ചി മെട്രോയും ഐഐടിയും നടപ്പാക്കുമെന്ന്‌ ഉറപ്പു നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം