പാച്ചല്ലൂര്‍ ചുടുകാട്‌ ഭദ്രകാളി ദേവീക്ഷേത്രത്തിലെ കുംഭ ഭരണി ഉല്‍സവം

March 1, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോവളം: പാച്ചല്ലൂര്‍ ചുടുകാട്‌ ഭദ്രകാളി ദേവീക്ഷേത്രത്തിലെ കുംഭ ഭരണി ഉല്‍സവം വ്യാഴാഴ്‌ച കൊടിയേറും. രാവിലെ 10നു ഘോഷയാത്രകള്‍. ഉച്ചട്‌ക്കു 12നു ഗുരുപൂജ, തുടര്‍ന്നു സമൂഹസദ്യ. വൈകിട്ട്‌ 4.45നു ക്ഷേത്ര തന്ത്രി മുക്കോലക്കല്‍ അശോകന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്‌. തുടര്‍ന്ന്‌ അങ്കുരാര്‍പ്പണം, ദീപാരാധന, പുഷ്‌പാഭിഷേകം. രാത്രി 8.30നു പള്ളിപ്പലകയില്‍ പണംവയ്‌പ്‌, ഭദ്രകാളിപ്പാട്ടിനാരംഭം. തുടര്‍ന്നുള്ള ഉല്‍സവ ദിവസങ്ങളില്‍ ഉച്ചയ്‌ക്കു 12ന്‌ അന്നദാനം. നാലിനു വൈകിട്ട്‌ നാലിനു പറയ്‌ക്കെഴുന്നള്ളിപ്പ്‌. രാത്രി 9.30നു നൃത്തനാടകം-ഗംഗാപുരിയിലെ മുത്തച്‌ഛന്‍കാവ്‌.അഞ്ചിനു രാത്രി 8.30നു സംഗീതക്കച്ചേരി. 9.30നു ഡാന്‍സ്‌. ആറിനു രാത്രി 8.25നു മാലചാര്‍ത്തല്‍, കരിമരുന്നുപ്രയോഗം.
8.45നു തൃക്കല്യാണ സദ്യ, എഴുന്നള്ളിപ്പ്‌. 10.30നു കോമഡിഷോ. ഏഴിനു രാത്രി എട്ടിനു ഡാന്‍സ്‌. 9.30ന്‌ ഓട്ടന്‍തുള്ളല്‍. എട്ടിനു രാത്രി 8.30നു നാടന്‍ പാട്ടുകള്‍. ഒന്‍പതിനു രാവിലെ 6.45നു ഉരുള്‍ നേര്‍ച്ച. വൈകിട്ട്‌ നാലിനു മല്‍സരമേളം. 4.30നു പുറത്തെഴുന്നള്ളിപ്പ്‌. രാത്രി ഒന്‍പതിനു ഗാനമേള. 12.25നു കുത്തിയോട്ടം, കരിമരുന്നുപ്രയോഗം, താലപ്പൊലി. 10നു രാവിലെ പൊങ്കാല. രാത്രി ഏഴിനു ചമയവിളക്ക്‌, നേര്‍ച്ചസ്വീകരണം. 9.30നു വിദ്യാഭ്യാസ കാഷ്‌ അവാര്‍ഡ്‌ വിതരണം. 10നു ഗാനമേള. ഒന്നിനു പുറത്തെഴുന്നള്ളിപ്പ്‌.11നു രാത്രി 8.15നു പള്ളിവേട്ട. 12നു രാത്രി എട്ടിന്‌ ആറാട്ടിനു പുറപ്പെടല്‍. 13നു രാത്രി 12നു കുരുതിതര്‍പ്പണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം