ശിവവിഷ്‌ണു ക്ഷേത്ര ഉല്‍സവം ഇന്നും നാളെയും

March 1, 2011 കേരളം,മറ്റുവാര്‍ത്തകള്‍

നെടുമങ്ങാട്‌: അരശുപറമ്പ്‌ ഇണ്ടളയപ്പന്‍ ശിവവിഷ്‌ണു ക്ഷേത്ര ഉല്‍സവം ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ ക്ഷേത്രച്ചടങ്ങുകള്‍ ധാര, ഒന്‍പതിനു മഹാസുദര്‍ശനഹോമം, 10.15നു വെണ്ണച്ചാര്‍ത്ത്‌, 11നു കലശപൂജ, 12നു സമൂഹസദ്യ, 12.50ന്‌ ആനപ്പുറത്തെഴുന്നള്ളത്തും തിരുമുഖ ഘോഷയാത്രയും, ഏഴിനു വിശേഷാല്‍ പൂജ, എട്ടിനു പഞ്ചാമൃതാഭിഷേകം, ഒന്‍പതിനു തിരുമുഖ ചാര്‍ത്ത്‌, 9.30നു ഭസ്‌മാഭിഷേകം. നാളെ രാവിലെ ക്ഷേത്രച്ചടങ്ങുകള്‍. ധാര, 7.45നു വെണ്ണച്ചാര്‍ത്ത്‌ , എട്ടിനു പുരാണ പാരായണം, 8.30നു മഹാമൃത്യുഞ്‌ജയ ഹോമം , 10നു കളഭാഭിഷേകം, 10.45നു കലശപൂജയും, കലശാഭിഷേകവും, 11ന്‌ ആധ്യാത്മിക ചര്‍ച്ച, 12.30നു സമൂഹസദ്യ , അഞ്ചിന്‌ ഐശ്വര്യപൂജ, ഏഴിന്‌്‌ ആധ്യാത്മിക പ്രഭാഷണം, 8.30നു ഭാരതാംബേ-ബാലെ , ഒന്‍പതിനു പഞ്ചാമൃതാഭിഷേകം, 9.30നു വിശേഷാല്‍ പൂജകള്‍ കഴിഞ്ഞു യാമപൂജകളും ഭസ്‌മാഭിഷേകവും,12നു ശിവപഞ്ചാക്ഷരീ നാമജപം, പുലര്‍ച്ചെ 4.30നു പൂത്തിരി പ്രയോഗം, അഞ്ചിനു പൂജയും ശിവപഞ്ചാക്ഷരി നാമജപ സമാപനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം