തെരഞ്ഞെടുപ്പ്:അന്യ സംസ്ഥാന സേനകളുടെ സേവനം ആവശ്യപ്പെടുമെന്ന് ഡി.ജി.പി

March 3, 2011 കേരളം,മറ്റുവാര്‍ത്തകള്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് അന്യ സംസ്ഥാന സേനകളുടെ സേവനം ആവശ്യപ്പെടുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീ‍രുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതുകൊണ്ട് സുരക്ഷയ്ക്കായി സംസ്ഥാന പോലിസ് മതിയാവില്ല. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിയിക്കും. അതേ സമയം തെരഞ്ഞെടുപ്പില്‍ എല്ലാ സുരക്ഷയും ഏര്‍പ്പെടുത്താന്‍ സംസ്ഥാന പോലീസ് സജ്ജമാണെന്നും ഡി.ജി.പി മലപ്പുറത്ത് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം