ബിസിസിഐ: അനുരാഗ് ഠാക്കൂറിനെ നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

January 2, 2017 കായികം

ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് അനുരാഗ് ഠാക്കൂറിനെ  നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെയെയും നീക്കുന്നതിന് നിര്‍ദേശമുണ്ട്. വൈസ് പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കുമാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് പുതിയ ഭരണസമിതി രൂപീകരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം