എയര്‍ ഇന്ത്യാ സമയത്തില്‍ മാറ്റം

March 4, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം : സാങ്കേതിക കാരണങ്ങളാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്‌ വരുന്നതും, പോകുന്നതുമായ എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളില്‍ ചിലതിന്റെ സമയം മാര്‍ച്ച്‌ 4, 5, 6 തീയതികളില്‍ പുനഃക്രമീകരിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.
തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെടുന്ന ഫ്‌ളൈറ്റ്‌ നമ്പര്‍ എ. 1668 തിരുവനന്തപുരം – മുംബൈ വൈകിട്ട്‌ 5.30ന്‌ പകരം 7.30 ന്‌ പുറപ്പെടും. തിരുവനന്തപുരം – ചെന്നൈ ഫ്‌ളൈറ്റ്‌ നമ്പര്‍ എ.1511 വൈകിട്ട്‌ 4.20 നു പകരം 4.00ന്‌ പുറപ്പെടും. ഫ്‌ളൈറ്റ്‌ നമ്പര്‍ എ.1507 തിരുവനന്തപുരം (ചെന്നൈ) ബാംഗ്ലൂര്‍ രാവിലെ 7ന്‌ പുറപ്പെടേണ്ടത്‌ 8.15 നേ പുറപ്പെടൂ.
തിരുവനന്തപുരത്തേക്ക്‌ വരുന്ന മുംബൈ – തിരുവനന്തപുരം ഫ്‌ളൈറ്റ്‌ നമ്പര്‍ എ 1667, 8.55ന്‌ പകരം 7.30 നെത്തും. ഫ്‌ളൈറ്റ്‌ നമ്പര്‍ എ 1512 ചെന്നൈ-തിരുവനന്തപുരം രാത്രി 7.30 നു പകരം 6.50 നെത്തും. ചെന്നൈ- ബാംഗ്ലൂര്‍- തിരുവനന്തപുരം ഫ്‌ളൈറ്റ്‌ നമ്പര്‍ എ 1507 – 11.15 ന്‌ പകരം 12.30 നാകും എത്തുക എന്ന്‌ എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം