പാകിസ്ഥാന്‍ ആണവമിസൈല്‍ പരീക്ഷിച്ചു

January 10, 2017 രാഷ്ട്രാന്തരീയം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആണവമിസൈല്‍ പരീക്ഷിച്ചു. ബാബര്‍ 3 എന്ന മിസൈല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിക്കപ്പലില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. വെളളത്തിനടിയില്‍ നിന്നു തൊടുക്കാവുന്ന ആദ്യത്തെ മിസൈലാണ് പാകിസ്ഥാന്‍ പരീക്ഷിച്ചത്. അതേസമയം പരീക്ഷണം നടത്തിയതെവിടെയെന്ന് വ്യക്തമല്ല.

450 കിലോമീറ്ററാണ് ബാബര്‍ 3ന്റെ ദൂരപരിധി. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടു. പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുളളത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം