മകരസംക്രമപൂജ 14ന് രാവിലെ 7.40ന്

January 10, 2017 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: ശബരിമലയില്‍ ഈ മാസം 14ന് ധനു മകരത്തിലേക്ക് സംക്രമിക്കുന്ന ശുഭമുഹൂര്‍ത്തമായ രാവിലെ 7.40ന് മകരസംക്രമപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. തിരുവിതാംകൂര്‍ രാജകൊട്ടാരത്ത് നിന്ന് കൊണ്ടുവരുന്ന നെയ്‌തേങ്ങ പൂജാ മധ്യേ ഭഗവാന് അഭിഷേകം നടത്തും. 14ന് മകരവിളക്ക്.

വൈകുന്നേരം പന്തളംകൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 12ന് ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധിക്രിയയും 13ന് ഉച്ചപൂജയ്ക്ക്‌ശേഷം ബിംബശുദ്ധിക്രിയയും നടത്തുമെന്ന് തന്ത്രി പറഞ്ഞു.

16,17,18,19തീയതികളില്‍ ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ടാകും. ഇതില്‍ രണ്ടു ദിവസം ഉദയാസ്തമനപൂജയും നടത്തും. 18ന് ഉച്ചപൂജയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കളഭാഭിഷേകം. 19ന് അത്താഴപൂജയ്ക്ക് ശേഷം മാളികപുറത്ത് ഗുരുതിയുണ്ടാകും. 20ന് പന്തളം രാജപ്രതിനിധിയ്ക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദമുള്ളത്. 20ന് രാവിലെ നട അടയ്ക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍