ബാന്ദ്ര തീപിടിത്തത്തില്‍ `സ്ലംഡോഗ്‌’ താരത്തിനും വീട്‌ നഷ്‌ടപ്പെട്ടു

March 5, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: ബാന്ദ്രയിലെ റെയില്‍വേ സ്റ്റേഷനു സമിപം ഇന്നലെയുണ്ടായ തിപിടിത്തത്തില്‍ വീട്‌ നഷ്‌ടമായവരില്‍ `സ്ലംഡോഗ്‌ മില്യനയ’റിലെ ബാലതാരവും. സ്ലംഡോഗില്‍ ബാലതാരമായി അഭിനയിച്ച റുബീന അലിക്കാണ്‌ തീപിടിത്തത്തില്‍ കിടപ്പാടം നഷ്‌ടമായത്‌. സ്ലംഡോഗിന്‌ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ കിട്ടിയ അംഗീകാരങ്ങളും വീടിനൊപ്പം ചാരമായിയെന്ന്‌ റുബീന പറഞ്ഞു.
ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ ഒമ്പതു പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും നൂറുകണക്കിന്‌ കുടുംബംഗങ്ങള്‍ ഭവനരഹിതരാവുകയും ചെയ്‌തിരുന്നു. ഡാനി ബോയില്‍ സംവിധാനം ചെയ്‌ത സ്ലംഡോഗ്‌ മില്യനയറില്‍ ലതികയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചാണ്‌ റുബീന താരമായത്‌. 2008ല്‍ പുറത്തിറങ്ങിയ ചിത്രം എട്ട്‌ ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ്‌ കരസ്ഥമാക്കിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം