ജൂവലറിയില്‍ കവര്‍ച്ചാശ്രമം

March 5, 2011 കേരളം,മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ജൂവലറിയുടെ ഭിത്തി തുരന്ന്‌ കവര്‍ച്ചാശ്രമം. അടൂര്‍ പറക്കോട്‌ ടൗണിലുള്ള ന്യൂ ഫാഷല്‍ ജൂവല്ലറിയില്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ്‌ കവര്‍ ച്ചാശ്രമം നടന്നത്‌. ജൂവലറിയുടെ ഒരു വശത്തെ ഭിത്തി തുരന്ന്‌ ഉള്ളില്‍ പ്രവേശിച്ച മോഷ്‌ടാക്കള്‍ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ ലോക്കറുകള്‍ തകര്‍ക്കുകയായിരുന്നു. ജുവലറിക്കുള്ളിലെ ശബ്‌ദം കേട്ട്‌ ഗൂര്‍ഖ സംഭവം ഉടന്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ്‌ സ്ഥലത്തെത്തിയതോടെ ജൂവലറിക്കുള്ളില്‍ കടന്ന മോഷ്‌ടാക്കള്‍ പുറത്തേക്ക്‌ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കു വേണ്ടി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒന്നിലധികം വരുന്ന വന്‍ സംഘമാണ്‌ കവര്‍ച്ചയ്‌ക്കു പിന്നിലെന്നു പോലീസ്‌ പറഞ്ഞു. വിരലടയാള വിദഗ്‌ധരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചുവരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം