മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് 18 വരെ

January 16, 2017 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: മകരവിളക്ക് മഹോത്‌സവത്തോടനുബന്ധിച്ച് മാളികപ്പുറത്ത് നിന്ന് പതിനെട്ടാംപടി വരെ ദേവിയുടെ എഴുന്നള്ളത്ത് നടക്കും. 18 വരെയാണ് എഴുന്നള്ളത്ത്. താളമേളങ്ങളുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടക്കുന്നത്. പതിനെട്ടാംപടിയുടെ മുന്നില്‍ പ്രദക്ഷിണം വച്ച് തിരികെ മാളികപ്പുറത്തേക്ക് പോകും.

അവസാന ദിവസത്തെ എഴുന്നള്ളത്ത് ശരംകുത്തി വരെ നീളും. എല്ലാ ദിവസവും സന്ധ്യാദീപാരാധനയ്ക്ക് ശേഷമാണ് എഴുന്നള്ളത്ത്. 19ന് രാത്രി മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുന്നില്‍ വലിയ ഗുരുതി നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍