പ്രധാനമന്ത്രിയുടെ കത്ത്‌ ലഭിച്ചിട്ടില്ല: വി.എസ്‌

March 5, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ലോട്ടറി കേസുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി അയച്ച കത്ത്‌ തനിക്കു ലഭിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. കത്ത്‌ തന്റെ ഓഫിസില്‍ ലഭിച്ചോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും വി.എസ്‌.അറിയിച്ചു. സാധാരണ നിലയ്‌ക്ക്‌ ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചാല്‍ പ്രധാനമന്ത്രി നേരിട്ട്‌ ആ മുഖ്യമന്ത്രിക്കു മറുപടി കത്തയക്കുകയാണ്‌ പതിവ്‌. ഇവിടെ അത്തരമൊരു കാര്യമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറി കേസില്‍ സിബിഐ അന്വേഷണം വേണമെങ്കില്‍ എന്തുചെയ്യണം എന്നു കാണിച്ചു കേന്ദ്രസര്‍ക്കാര്‍ വി.എസ്‌.അച്യുതാനന്ദനു നാലു കത്തുകളയച്ചു എന്ന മാധ്യമ റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹ മൂന്നു കത്തുകള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും ഒന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവുമാണ്‌ അയച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം