നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കൃഷ്‌ണപ്രസാദ്‌ ഭട്ടാചാരി അന്തരിച്ചു

March 5, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

കഠ്‌മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കൃഷ്‌ണപ്രസാദ്‌ ഭട്ടാചാരി (87)അന്തരിച്ചു. കഠ്‌മണ്ഡുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ അര്‍ധരാത്രിയോടെ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ ഒരു മാസമായി ചികിത്സയിലായിരുന്നു. നേപ്പാളില്‍ ജനാധിപത്യം പുനഃസ്‌ഥാപിച്ച ശേഷം 1990ല്‍ രൂപീകരിച്ച ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്നു. പിന്നീട്‌ 1999ലും നേപ്പാള്‍ പ്രധാനമന്ത്രിയായി സ്‌ഥാനമേറ്റു. നാളെ കഠ്‌മണ്ഡുവിലാണു സംസ്‌കാരം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍