രാജപ്രതിനിധിയ്ക്ക് സന്നിധാനത്ത് സ്വീകരണം നല്‍കി

January 17, 2017 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: സ്വാമി അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവിന്റെ പ്രതിനിധി പി.ജി ശശികുമാരവര്‍മ്മയ്ക്ക് സന്നിധാനത്ത് സ്വീകരണം നല്‍കി. തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചെത്തിയ രാജപ്രതിനിധി ഇന്നലെയാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മലകയറിയത്.

രാജകീയ പ്രൗഡിയോടെ ഉടവാളുമായി പല്ലക്കിലാണ് രാജപ്രതിനിധി എത്തിയത്. വാളും പരിചയുമായി കുറുപ്പും പരിവാരങ്ങളും ഒപ്പമുണ്ടായിരുന്നു.സന്നിധാനം ഗവ.ആശുപത്രിക്കു സമീപം ശബരിമല എക്‌സിക്യൂട്ടീവ ്ഓഫീസര്‍ ആര്‍. രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ദേവസ്വം പ്രതിനിധികള്‍ രാജപ്രതിനിധിയെ മാല
യിട്ട് സ്വീകരിച്ചു. പതിനെട്ടാം പടിക്ക് താഴെ മേല്‍ശാന്തി ടി. എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി രാജപ്രതിനിധിയുടെ കാല്‍കഴുകി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. പതിനെട്ടാം പടിക്ക് തൊട്ടുതാഴെ നാളീകേരമുടച്ചാണ ്
രാജപ്രതിനിധിയും ഒപ്പമുള്ളവരും പടികള്‍ കയറിയത്. ശ്രീകോവിലില്‍ കോടിമുണ്ടും കാണിക്കയും സമര്‍പ്പിച്ചു. പിന്നീട് കന്നിമൂല ഗണപതിയെയും നാഗരാജാവിനെയും വണങ്ങി മാളികപ്പുറത്തേക്ക് പോയി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം. എസ് യതീന്ദ്രനാഥ്, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ ഉപ്പിലിയപ്പന്‍, പി. ആര്‍. ഒ മുരളി കോട്ടയ്ക്കകം എന്നിവരും രാജപ്രതിനിധിയെ സ്വീകരിക്കാനുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍