എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തില്‍ കലംപൂജ ഭക്തിസാന്ദ്രമായി

January 18, 2017 ക്ഷേത്രവിശേഷങ്ങള്‍

kalam-pooja

എടയപ്പുറം ശാഖവക എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തില്‍ മകരചൊവ്വയോടനുബന്ധിച്ച് നടത്തിയ കലംപൂജ.

ആലുവ: എസ്.എന്‍.ഡി.പി യോഗം എടയപ്പുറം ശാഖവക എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തില്‍ മകരചൊവ്വയോടനുബന്ധിച്ച് നടത്തിയ കലംപൂജ ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തര്‍ കലംപൂജ സമര്‍പ്പണത്തിനെത്തി.

ക്ഷേത്രം മേല്‍ശാന്തി പ്രമോദ് ചേര്‍ത്തയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് കലംപൂജ നടന്നത്. തുടര്‍ന്ന് ദീപാരാധന, ദീപകാഴ്ച്ച, കലംപൂജ നിവേദ്യ സമര്‍പ്പണം എന്നിവ നടന്നു. ശാഖ പ്രസിഡന്റ് സി.ഡി. സലീലന്‍, വൈസ് പ്രസിഡന്റ് സി.ഇ. ഗോപാലന്‍, സെക്രട്ടറി സുവിക് കൃഷ്ണന്‍, ദേവസ്വം സെക്രട്ടറി അഭിലാഷ് ഹരിഹരന്‍, കമ്മിറ്റി അംഗങ്ങളായ വി.കെ. പ്രസാദ്, എന്‍.കെ. വിജയന്‍, കെ.കെ. അജിത് കുമാര്‍, ടി.എ. അച്യുതന്‍, കെ.കെ. വിനോദ്, അനില സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍