വിഎസിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന ഘടകം തീരുമാനിക്കും

March 5, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ സംസ്ഥാനഘടകം തീരുമാനമെടുക്കും. സ്ഥാനാര്‍ഥികളെ സംസ്ഥാന ഘടകങ്ങളാകും തീരുമാനിക്കുകയെന്ന്‌ സീതാറാം യെച്ചൂരി പറഞ്ഞു. വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ സാന്നിധ്യത്തിലാകും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുക. ഇതിനുശേഷം ആവശ്യമെങ്കില്‍ കേന്ദ്രകമ്മറ്റി ചേര്‍ന്നാകും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ വി.എസിന്റെയും പിണറായിയുടെയും അടക്കമുള്ളവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്നായിരുന്നു സിപിഎം വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം