ട്രംപിന്റെ ഉത്തരവിന് സ്റ്റേ

January 30, 2017 രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തി. മുസ്ലിംരാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളെ വിലക്കിയ പ്രസിഡന്‍റിന്‍റെ ഉത്തരവിനാണ്  ബ്രൂക്ലിന്‍ ഫെഡറല്‍ കോടതി ജഡ്ജി ആന്‍ ഡോണെലി ഭാഗിക വിലക്കേര്‍പ്പെടുത്തിയത്.  എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നത് തുടരുമെന്ന് ആഭ്യന്തരസുരക്ഷാവകുപ്പ് വ്യക്തമാക്കി. കേസില്‍ വിശദമായ വാദംകേള്‍ക്കല്‍ ഫെബ്രുവരി 21ന് നടക്കും.

 

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം