ചാവേര്‍ ബാലിക സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

February 2, 2017 രാഷ്ട്രാന്തരീയം

കാനോ: ആക്രമണം നടത്താനെത്തിയ പത്തുവയസ്സുകാരിയായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. നൈജീരിയയില്‍ ബോര്‍ണോയിലെ കാമറൂണ്‍ അതിര്‍ത്തിക്കുസമീപം അഭയാര്‍ഥിക്യാമ്പിലാണ് സംഭവം നടന്നത്.

അനധികൃതമായി അഭയാര്‍ഥിക്യാമ്പിലേക്ക് കടക്കാനൊരുങ്ങിയ പെണ്‍കുട്ടിയെ സൈന്യം വിലക്കിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം