പളനിസ്വാമി നിയമസഭയില്‍ വിശ്വാസം നേടി

February 18, 2017 ദേശീയം

ചെന്നൈ: 122 എംഎല്‍എമാരുടെ പിന്തുണയോടെ  തമിഴ്നാട് മുഖ്യമന്ത്രിയായി പളനിസ്വാമി  അധികാരം നിലനിര്‍ത്തി. 11 അംഗങ്ങള്‍ പനീര്‍ശെല്‍വം പക്ഷത്തെ പിന്തുണച്ചു.
തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന്‍ സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണയിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ടു വട്ടം നിയമസഭ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതിനു ശേഷമാണ് സഭ ചേര്‍ന്നത്.

രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ട്  സഭയില്‍ ന‌ടത്തിയ ബഹളത്തില്‍ സ്പീക്കറുടെ മേശയും കസേരയും മൈക്കും ഡിഎംകെ അംഗങ്ങള്‍ തകര്‍ത്തിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം