1000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ല

February 22, 2017 ദേശീയം

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച 1000 രൂപ നോട്ടുകള്‍ അടുത്ത മാസം പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 1000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ലെന്നും 500 രൂപയുടേയും കുറഞ്ഞ മൂല്യമുള്ള മറ്റു നോട്ടുകളുടേയും അച്ചടിയിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, പിന്‍വലിച്ച 1000 നോട്ടുകള്‍ക്കു പകരമായി പുതിയ നോട്ടുകള്‍ വൈകാതെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. 1000 രൂപയുടെ പുതിയ നോട്ടുകള്‍ വരും മാസങ്ങളില്‍ റിലീസ് ചെയ്യുമെന്ന് ശക്തികാന്ത ദാസ് തന്നെയാണ് അറിയിച്ചത്. പുതിയ കളര്‍ കോമ്പിനേഷനിലും ഡിസൈനിലുമാകും 1000 രൂപ പുറത്തിറക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം