ലെഫ്റ്റനന്റ് ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്റര്‍ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

February 22, 2017 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ലെഫ്റ്റനന്റ് ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്ററിനെ  നിയമിച്ചു. മൈക്കിള്‍ ഫ്‌ലിന്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്  പുതിയ സുരക്ഷാ ഉപദേഷ്ടാവിനെ തിരഞ്ഞെടുത്തകാര്യം പുറത്തുവിട്ടത്. കോളിന്‍ പവലിനുശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ സജീവ സൈനിക ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം