കള്ളപ്പണം:അന്വേഷണത്തിന്‌ തടസം ഇന്ത്യയുടെ നിലപാട്‌-സ്വിറ്റ്സര്‍ലന്‍ഡ്‌

March 9, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചതിനും നികുതിവെട്ടിപ്പിനും എന്‍ഫോഴ്സ്മെന്റ്‌ വിഭാഗം അറസ്റ്റ്‌ ചെയ്ത ഹസന്‍ അലിഖാനെക്കുറിച്ച്‌ അന്വേഷണത്തിന്‌ തടസം ഇന്ത്യയുടെ പൂര്‍ണ നിലയിലുള്ള അഭ്യര്‍ത്ഥന ലഭിക്കാത്തതാണെന്ന്‌ സ്വിറ്റ്സര്‍ലന്‍ഡ്‌. 2007 ല്‍ ഹസന്റെ അക്കൗണ്ട്‌ മരവിപ്പിക്കാന്‍ ഇന്ത്യ സ്വിറ്റ്സര്‍ലന്‍ഡിനോട്‌ ആവശ്യപ്പെട്ടു. ഹസന്റെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച്‌ ഇന്ത്യ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വിസ്‌ അധികൃതര്‍ ചെവിക്കൊണ്ടില്ല. ഹസനെതിരെ ഇന്ത്യയില്‍ നടക്കുന്ന അന്വേഷണം മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞവാരം സുപ്രീംകോടതി നടത്തിയ ശക്തമായ ഇടപെടല്‍ മൂലം ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ തിങ്കളാഴ്ച ഹസന്‍ അലിഖാന്റെ വീട്‌ റെയ്ഡ്‌ ചെയ്യുകയും അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. 2010 ആഗസ്റ്റിലാണ്‌ ഇന്ത്യ അവസാനമായി സ്വിസ്‌ അധികൃതരുടെ സഹായം അഭ്യര്‍ത്ഥിച്ചത്‌. സ്വിറ്റ്സര്‍ലന്‍ഡിലെ നിയമവകുപ്പ്‌ ഇതിന്‌ നല്‍കിയ മറുപടിയിലാണ്‌ പൂര്‍ണമായ അഭ്യര്‍ത്ഥന നികുതിവെട്ടിപ്പുകാരെ സംബന്ധിച്ച്‌ വേണമെന്ന്‌ സ്വിസ്‌ അധികൃതര്‍ ആവശ്യപ്പെട്ടത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം