അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

February 23, 2017 കായികം

ഇസ്ലാമാബാദ്: ഇരുപത്തിയൊന്നു വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനൊടുവില്‍ പാക്കിസ്ഥാന്‍ താരം അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.  ശ്രീലങ്കയ്ക്കെതിരെ 37 പന്തില്‍ റെക്കോര്‍ഡ് സെഞ്ച്വറി നേടിയാണ് അഫ്രീദി ശ്രദ്ധേയനാകുന്നത്.  27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 1176 റണ്‍സും 48 വിക്കറ്റുകളും നേടിയ അഫ്രീദി 398 ഏകദിന മത്സരങ്ങളില്‍ നിന്നായി 8064 റണ്‍സും 395 വിക്കറ്റുകളും നേടിയിട്ടുണ്ട്. ട്വന്റി 20 മത്സരങ്ങളില്‍ 1405 റണ്‍സും 97 വിക്കറ്റുകളും നേടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം