കാര്‍ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു

February 25, 2017 രാഷ്ട്രാന്തരീയം

ഡമസ്കസ്: സിറിയയില്‍ വിമത സ്വാധീന പ്രദേശമായ അല്‍ ബാബിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഐഎസ് തീവ്രവാദികളാണ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ അല്‍ബാബിലെ സൈനിക ചെക്പോയിന്റില്‍ വിമത സേനയായ ഫ്രീ സിറിയന്‍ ആര്‍മിയെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം