സ്വദേശാഭിമാനി – കേസരി പുരസ്‌കാരം: ഫോട്ടോ പ്രദര്‍ശനം തുടങ്ങി

February 27, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്വദേശാഭിമാനി-കേസരി പുരസ്‌കാര സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബ്‌ളിക് റിലേഷന്‍സ് വകുപ്പ് കേരള മീഡിയാ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം  ടാഗോര്‍ തിയേറ്ററില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ സാരഥ്യം ഏറ്റെടുക്കാനായി തിരുവനന്തപുരത്തേക്ക് യാത്രതിരിക്കുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കുടുംബം, ഇന്ത്യയുടെ ആദ്യകാല റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കുളള തയ്യാറെടുപ്പ്, പി.കൃഷ്ണപിളളയുടെ നേതൃത്വത്തില്‍ കാളവണ്ടിയില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണം, നക്‌സലെറ്റ് അജിത മാനന്തവാടി സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിത്രം, കൊല്ലത്തെ ടാങ്കര്‍ ലോറി അപകടം, തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലെ ദയനീയമായ ചിത്രം കണ്ണൂര്‍ പറശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ എ.കെ. ആന്റണിയ്ക്ക് മുന്നില്‍ പത്തി വിടര്‍ത്തുന്ന മൂര്‍ഖന്‍ , നോട്ടു റദ്ദാക്കലിനെ തുടര്‍ന്ന് വന്ന ആദ്യ ശമ്പള ദിവസമായ ഡിസംബര്‍ ഒന്നിന് കോട്ടയം സബ് ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ മണിക്കുറോളം കാത്ത് നിന്ന വയോധികന്റെ ദയനീയമായ ചിത്രമടക്കം 60 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഉള്‍ക്കൊളളിച്ചിട്ടുളളത്.

ഇതോടെപ്പം 1956 ലും 1957 ലും പുറത്തിറങ്ങിയ മലയാള ദിനപത്രങ്ങളും 60 കാര്‍ട്ടൂണുകളും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. പ്രദര്‍ശനം 28ന് സമാപിക്കും.

28ന് വൈകിട്ട് 5.30ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ 2015ലെ സ്വദേശാഭിമാനികേസരി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് നല്‍കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍