പാചക വാതക വില വര്‍ധിപ്പിച്ചു

March 1, 2017 ദേശീയം

ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. ഒരു മാസത്തിനിടയ്ക്ക് ഇത് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് 91 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സബ്‌സിഡിയുള്ള ഒരു സിലിണ്ടറിന്‍റെ വില 764.50 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ തൂക്കമുള്ള സബ്‌സിഡി രഹിത സിലിണ്ടറിന്റെ വില 1388 രൂപയായി.

ഗാര്‍ഹിത ആവശ്യത്തിനുള്ള സിലിണ്ടറിന് വര്‍ധിപ്പിച്ച 91 രൂപ സബ്‌സിഡി ഇനത്തില്‍ ഉപഭോക്താവിന് തിരിച്ചുനല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം