കേരളത്തിനു പരാജയം

March 1, 2017 കായികം

ഭുവനേശ്വര്‍: വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഉത്തര്‍പ്രദേശിനോട് 245 റണ്‍സിന്‍റെ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്.

ഉത്തര്‍പ്രദേശിനുവേണ്ടി അക്ഷദീപ്  143 റണ്‍സ് നേടി. ഏകലവ്യ ദ്വിവേദി (75), ശിവം ചൗധരി (63) എന്നിവരും മികച്ച റണ്‍സ് നേടി. യുവതാരം സര്‍ഫ്രാസ് ഖാന്‍ 22 പന്തില്‍ 45 റണ്‍സ് നേടി.

കേരളം 32 ഓവറില്‍ 142 റണ്‍സ് ഓള്‍ ഔട്ടായി. 32 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് ടോപ്പ് സ്‌കോറര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം