വിദ്യാഭ്യാസ ആനുകൂല്യം: വരുമാന പരിധി ഒഴിവാക്കി

March 1, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന എല്ലാ അന്ധബധിര വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാന പരിധി ഒഴിവാക്കിക്കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

നേരത്തെ രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാന പരിധി 2,50,000 രൂപയില്‍ നിന്ന് ആറു ലക്ഷം രൂപയായി ഉയര്‍ത്തിയതായി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വൈകല്യമുള്ള കുട്ടികള്‍ക്ക് അവകാശപ്പെട്ട സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ബോര്‍ഡിംഗ് ഗ്രാന്റ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വരുമാന പരിധി ഉപാധിയില്ലാതെ ലഭിക്കുന്നതിനും ഈ ഉത്തരവ് അടിയന്തരമായി റദ്ദ് ചെയ്യണമെന്ന ബാലാവകാശ കമ്മീഷന്‍ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍