ഇന്ത്യക്കാരനെ കൊന്ന കേസില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി

March 1, 2017 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുചിഭോട്‌ലയെ വെടിവെച്ചുകൊന്ന കേസില്‍ മുന്‍ നാവികസേനാംഗമായ ആദം പ്യുരിന്റോണ്‍ കോടതിയില്‍ ഹാജരായി. മൂന്ന് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ  കോടതിക്ക് മുന്നിലെത്തിയ ഇയാളുടെ ജാമ്യത്തുക 20 ലക്ഷം ഡോളറായി (13 കോടിയോളം രൂപ) കോടതി നിശ്ചയിച്ചു. കൂടാതെ മാര്‍ച്ച് ഒന്‍പതിന് വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

ഫെബ്രുവരി 22ന് കാന്‍സസിലെ ഒലാത്തിലുള്ള ബാറില്‍വെച്ചാണ് ശ്രീനിവാസിനും സുഹൃത്ത് അലോക് മദസാനിക്കുംനേരേ പ്യുരിന്റോണ്‍ വെടിയുതിര്‍ത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം