ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

March 4, 2017 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: വീണ്ടും ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അമേരിക്കയില്‍ കൊല്ലപ്പെട്ടു. വ്യവസായി ഹര്‍നിഷ് പട്ടേല്‍ (43) എന്നയാളാണ് കൊല്ലപ്പെട്ടത്. സൗത്ത് കരോലിനയില്‍ ഹര്‍നിഷ് താമസിച്ചിരുന്ന വീടിനു പുറത്ത് ഇയാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട നടത്തുകയായിരുന്ന ഹര്‍നിഷ് വൈകിട്ട് കടയടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വെടിയേറ്റതെന്നാണ് പോലീസിന്‍റെ പ്രതികരണം.

ഹൈദരാബാദ് സ്വദേശിയായിരുന്ന ശ്രീനിവാസ് എന്നയാള്‍ ഫെബ്രുവരി 22ന് കന്‍സാസില്‍ വെടിയേറ്റു മരിച്ചിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം